Friday, 16 October 2009

ജാതിയേതായാലും പെണ്ണായാല്‍ മതി...

ജാതിയെപ്പറ്റി പറയുന്നത് നല്ലതല്ലല്ലോ? അപ്പോള്‍ പിന്നെ ലിംഗ നിര്‍ണ്ണയ ചര്‍ച്ചയോ? അതു അതിലും കഷ്ട്ടം.പിന്നെ, പറയുന്നത് ജാതി കര്‍ഷകനാണെങ്കില്‍ സംഗതി കുഴപ്പമില്ല! ആരോഗ്യ, വ്യവസായിക രംഗങളില്‍ ധാരാളമായി ഉപയോഗിക്കാന്‍ തുടങിയതൊടെ ജാതിക്ക് വലിയ ഡിമാന്റായി..വിലയും വളരെ ആകര്‍ഷണീയം..ഒരു രസികന്‍ പറഞതു പോലെ ജാതിക്കര്‍ഷകന് പണമെണ്ണുന്നതിന്റെ തിരക്കൊഴിഞിട്ട് ഒന്നു ആത്മഹത്യ ചെയ്യാ‍ന്‍ പോലും സമയം കിട്ടുന്നില്ല..

ജാതിക്കായയും ജാതി പത്രിയും നൈനയുടെ മുറ്റത്തെ കാഴ്ച (ചിത്രത്തിനു വേണ്ടി മാത്രം)

സാധാരണ ഗതിയില്‍ ഒരു ജാതി തൈ നട്ടാല്‍ അഞ്ചു വര്‍ഷത്തോളമെടുക്കും അതു കായ്ക്കാന്‍. ജാതിയെ പറ്റി അറിയാത്തവരുടെ ശ്രദ്ധക്കായി പറയട്ടെ ഈ ജാതി ചെടികളില്‍ ആണും പെണ്ണും ഉണ്ട്..പെണ്‍ ചെടികളില്‍ മാത്രമേ കായുണ്ടാകൂ. ഒരു ചെടി നട്ട് ഏകദേശം അഞ്ചു വര്‍ഷത്തോളം കഴിയുമ്പോള്‍‌ കായിക്കുന്ന ഈ ചെടി നടുമ്പോള്‍ ആണൊ പെണ്ണൊ എന്നറിയാന്‍ ഇപ്പോള്‍ മാര്‍ഗ്ഗവുമില്ല. ആണ്‍/പെണ്‍ തിരിച്ചറിവിന്റേതായ ഒന്നും ചെടികളില്‍ ഇല്ലാത്തതു കൊണ്ടു കായിക്കുന്ന പ്രായമായിട്ടും കായിക്കാതാകുംമ്പോളെ താനി നട്ടു വളര്‍ത്തി പുന്നാരിച്ചു കൊണ്ടുനടന്നിരുന്ന ചെടി ഒരു വെറുക്കപ്പെട്ടവനായ ആണ്‍ ചെടിയാണെന്നു കര്‍ഷകനു മനസ്സിലാകുകയുള്ളു..ലോകത്തിന്റെ വിവിധ ഭാഗങളിലുള്ള കര്‍ഷകര്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.
നൈനയും പത്നിയും തങളുടെ ചെറുപ്പ കാല ചിത്രത്തിന്റെ പശ്ചാത്തലത്തില്‍. (ചിത്രം വലുതാക്കി കാണുക .രാസ വസ്തുവിന്റെ യഥാര്‍ത്ഥ നിറം മനസ്സിലാക്കാന്‍)
കര്‍ഷകരുടെ ഈ പ്രശ്നത്തിനു പരിഹാരമൊന്നും നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്കൊന്നും ആയിട്ടു മില്ല. ഇപ്പോള്‍ നിലവിലുള്ള രീതി വളരെ അക്കാദമിക്ക് രിതിയിലുള്ളതും കര്‍ഷകനു തന്റെ ചെടികള്‍ക്കടുത്തു നിന്നു ചിലവു കുറഞ രീതിയില്‍ ചെയ്യാന്‍ പറ്റാത്തതുമാണ്. തന്റെ ചെടി പുരുഷ പ്രജയാണെന്നറിയുമ്പോള്‍ സാധാരണ കര്‍ഷകര്‍ അവയെ സ്ത്രീ ചെടിയുടെ മുകുളങളുമായി കല്ല്യാണം കഴിപ്പിക്കാറാണു പതിവ് (ബഡ്ഡിംഗ്). പിന്നേയും കാത്തിരിപ്പു വേറെ.

അവസരത്തിലാണു നമ്മുടെ കഥയിലെ നായകന്‍ മൊയ്ദീന്‍ നൈന രംഗ പ്രവേശനം ചെയ്യുന്നത്. അദ്ദേഹം വടക്കന്‍ പറവൂരിലെ മാഞാലിയിലെ അഞ്ചാം പരുത്തിക്കല്‍ കുടുമ്പാംഗമാണ്. ഭാരത റെയില്‍ വെയില്‍ നിന്നും വിരമിച്ച അദ്ദേഹം കര്‍ഷകനായി തീര്‍ന്നതോടെ മുഴുവന്‍ സമയവും ഇതിനു വേണ്ടി ചിലവഴിക്കാന്‍ തിരുമാനിച്ചിറങി. ജാതിയുടെ മുന്‍ വിവരിച്ച പ്രശ്നം ഇദ്ദേഹത്തേയും അലട്ടാന്‍ തുടങി. ചെടിയുടെ എല്ല ഭാഗങളും സൂക്ഷിച്ചു നോക്കിയിട്ടും ഇതിന്റെ ഗുട്ടന്‍സ് പിടി കിട്ടാത്തിരുന്ന അദ്ദേഹം പിന്നേ ആണിലും പെണ്ണിലും രാസ വ്യതയാസങള്‍ ഉണ്ടാകുമോ എന്നു ചിന്തിക്കാന്‍ തുടങി. കയ്യില്‍ കിട്ടുന്നതും കിട്ടാത്തതും തൂണിലും തുരുമ്പിലും അടങിയതുമായ എല്ലാ രാസ വസ്തുക്കളുമായി നമ്മുടെ ജാതിയെ മുട്ടിച്ചു നോക്കി. ഇതിനിടയില്‍ വര്‍ഷങള്‍ കുറച്ചൊന്നുമല്ല കടന്നു പോയത്.

ഒരു ദിവസത്തെ അനുഭവം അദ്ദേഹത്തെ ആനന്ദ നടനം ചെയ്യിച്ചു ... ജാതി ച്ചെടിയുടെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന പാലുമായി അദ്ദേഹം മിശ്രണം ചെയ്ത ഒരു രാസ വസ്തു അങു “ലോഹ്യത്തിലായി”. കുറച്ചു കഴിഞപ്പോള്‍ അതിന്റെ നിറം മാറുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചത് അതൊരു കായിച്ചു തുടങിയ പെണ്‍ ചെടിയാ‍യിരുന്നു. അപ്പോള്‍ ഇതേ രാസ വസ്തു ഒരു ആണ്‍ ചെടിയുടെ (പ്രായമറിയിച്ച ചെടിയുടെ) ഇലയുടെ പാലുമായി കലര്‍ത്തി നോക്കിയപ്പോള്‍ നിറം വ്യത്യസ്തമായിരിക്കുന്നതായി കണ്ടു.

പിന്നെ പരിശോധനയുടേയും തിരസ്കരണത്തിന്റേയും ദിനങളായിരുന്നു. ഒടുവില്‍ ഒരു സ്റ്റാന്റേടു രാസ വസ്തു ഈ നിരീക്ഷണങളില്‍ നിന്നും തയ്യാറാക്കി നാട്ടിലുള്ള അഭ്യുദയ കാംഷികളുടെയെല്ലാം ചെടികള്‍ പരിശൊധിക്കാന്‍ തുടങി..കാലം അധികം കഴിയും മുമ്പെ ആ പ്രവചനം എല്ലാം ശരിയാണെന്നു കണ്ടു. പെയ്റ്റന്റിനു അപേക്ഷിക്ക്കുകയും ചെയ്തു. ഇതു സംബന്ധിയായി കാര്‍ഷിക സര്‍വ്വകലാശാലക്കു കത്തയച്ചിട്ട് ഒരു മറുപടി പോലും അയച്ച് ബുദ്ധി മുട്ടിച്ചില്ല എന്ന് അദ്ദേഹം നന്ദി പൂര്‍വ്വം സ്മരിക്കുന്നു.

വിവരം മണത്തറിഞ ഏഷ്യാ നെറ്റിലെ വാര്‍ത്തക്കു വേണ്ടി മുഖാമുഖം നടത്തിയതോടെ നൈനയുടെ മുഖം കര്‍ഷകര്‍ക്കിടയില്‍ സുപരിചിതമായി..നാടിന്റെ നാനഭാഗത്തു നിന്നും കര്‍ഷകര്‍ വിളിച്ചു അഭിനന്ദിക്കാറുമുണ്ട്. ചിലര്‍ ഈ രാസ വസ്തു വാങിക്കൊണ്ടുപൊയി പരിശോധന നടത്തുന്നുമുണ്ട്. ചിലരുടെ പരിചയക്കുറവ് പ്രശ്നം സ്രിഷ്ടിച്ചതൊഴിച്ചാല്‍ കൂടുതല്‍ പേര്‍ക്കും പ്രയോജനപ്പെടുന്നുണ്ട്. ഇങനേയൊക്കെയാണെങ്കിലും ഇന്ത്യയില്‍ എല്ലാം സ്മൂത്തായി കാര്യങള്‍ നടക്കില്ലല്ലോ? സ്പയിസസ് ബോഡിന്റെ മുഖ പത്രം വിശദമായ ലേഖനം പ്രസിദ്ധീകരിച്ചു. പത്രങളിലെ കാര്‍ഷിക പംക്തിക്കാര്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. അദ്ദേഹത്തിനു ഇതു തെളിയിക്കാനൊരു അവസരം നല്‍കിയതുമില്ല. .

എങ്കിലും തന്റെ ജാതിചെടികളും ചെറു മക്കളുടെ കുട്ടിക്കുറുമ്പും നിറഞ ഈ ലോകത്തില്‍ അദ്ദേഹം അങനെ ശാന്തനായി ജീവിക്കുന്നു...
**************
ഇക്കഴിഞ  ഒക്റ്റോബര്‍  രണ്ടാം തിയതി  ഇദ്ദേഹം മരിച്ചു(02/10/2013).


3 comments:

 1. നാമെല്ലാം വെട്ടിത്തെളിക്കപ്പെട്ട പാതയിലൂടെ മുന്നേറുമ്പോള്‍ ചിലര്‍ സ്വന്തമായി പാത തെളിച്ചു മുന്നോട്ടു പോകുന്നു..അവരെ പരിചയപ്പെടുത്തുകയാണ് ഇവിടെ ചില ലേഖനങള്‍ എന്റെ മറ്റു ബ്ലോഗുകളില്‍ മുമ്പ് പ്രസിദ്ധീകരിച്ചവയാണ്..ഇവര്‍ ആണൊ പെണ്ണോ ആകാം അവരുടെ ജാതിയും മതവും എനിക്കറിയില്ല ഞാന്‍ അവരോടു ചൊദിക്കില്ല..ചിലര്‍ക്കെങ്കിലും അറിയാന്‍ താല്‍പ്പര്യമുണ്ടാകാമെങ്കിലും..ഇവര്‍ നമ്മെ ജീവിക്കാന്‍ പഠിപ്പിച്ചേക്കാം..ഇടക്കിടെ ഇവിടെ വന്ന് എന്നെ അനുഗ്രഹിച്ചാലും..

  ReplyDelete
 2. Typist/എഴുത്തുകാരി അനിയത്തി
  നന്ദി.
  ബിന്ദു.കെ.പി സഹോദരി
  നന്ദി.നിങളുടെയെല്ലാം അനുഗ്രഹവും പ്രാര്‍ത്ഥനയും അഭിപ്രായങളും ഞാന്‍ അവരില്‍ എത്തിക്കുന്നു...

  ReplyDelete
 3. Dear paavam,

  pls. send this article to madhyamam news paper. they will publish it for readers.

  www.ialanjipookkal.blogspot.com

  ReplyDelete