Monday 19 October 2009

കണ്ടുപിടിക്കാനുണ്ടോ?

സുകുമാരനും കുടുംബവും മൂന്നാറിലേക്കു പോകാനുള്ള പുറപ്പാടിലായിരുന്നു.വീടെല്ലാം പൂട്ടി സുകുമാരി പുരത്തിറങിയപ്പോഴേക്കുംകുട്ടികള്‍ കാറില്‍ കയറീ വാതില്‍ അടച്ചിരുന്നു.സുകുമാരന്‍ കാര്‍ സ്റ്റാര്‍ട്ടാക്കി ഇരംബിച്ചു കൊണ്ടിരുന്നു. സുകുമാരി ഡോറടക്കാന്‍ തുടങിയപ്പോളാണൂ "പടാഷ്" എന്ന ഒരു ശബ്ദം കേട്ടതു. സുകുമാരി പേടിച്ചു ശബ്ദം കേട്ട ദിക്കിലേക്കു നോക്കിയപ്പോഴേക്കുംസുകുമാരന്‍ പുറത്തിറങിക്കഴിഞിരുന്നു.
"അമ്മേ, അതു കാറ്റത്തു ജനലടഞതാ" കാറില്‍ തന്നെയിരുന്നു പാറുട്ടി കാരണം കണ്ടെത്തി.
"അപ്പോ ജനലും വാതിലും അടക്കാഅതെയായിരുന്നോ വാതിലു പൂട്ടി വന്നതു?"
വാതില്‍ എന്ന പ്രയോഗം കേട്ടതോടെ സുകുമാരിയുടെ തലച്ചോറ്
ആവിയായി.
"നിങള്- അടച്ചാലും വാതില്- അടയും "
" ന്നാല്‍ ഞാന്‍- വാതിലും നോക്കി ഇരുന്നോളാം "' സുകുമാരന്.
എന്തിനു പറയുന്നു സങതി ജോര്‍ദാര്‍ ജഗടയായി മൂന്നാര്‍ യാത്ര ആറ്റില്‍ പോയി എന്നു പറയേണ്ടതില്ലല്ലോ?

SHTAARRY 2

കുട്ടപ്പായി പെരുച്ചാഴി ക്കവലയിലെ ഒരു കുപ്രശസ്ത വെല്‍ഡെറാണു്‌. വെല്-ഡിങ് ചെയ്തു കൊണ്ടിരിക്കുംബോള്- വഴിയിലൂടെ വല്ല "ഐ ടോണിക്കും "പോയാല്- നോക്കാന്- വല്ല്യ ബുദ്ധി മുട്ടാണ്‍. വെല്-ഡിങ് ഗ്ളാസ്സ് ഇടം കയ്യു കൊണ്ടു പിടിക്കണം വലം കയ്യു കൊണ്ടു ഹാന്റില്‍ "ഹന്റില്- ചെയ്യണം. വെല്ഡിങ് കഴിയുംബോള്‍ പിന്നെയും ഗ്ളാസ്സു പൊക്കി നോക്കി വേണം പീസില്- നോക്കാന്-. ഇതെല്ലാഅമ്- എന്തൊരൊ പൊല്ലാപ്പ്? വറ്ക്ക് പീസും വഴിയിലുടെ പോകുന്ന പീസുംഎല്ലാം നോക്കാന്‍ ഒരു ഉപായ മുണ്ടായിരുന്നെങ്കില്?
വീട്ടില്‍ വന്നു കയറുന്ന അതിഥികളെ അത്ഭുധപ്പെടുത്താന്‍ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? മറ്റുള്ളവരുടെ വീട്ടില്‍നിന്നും വ്യത്യസ്തമായി എന്തെങ്കിലും നമ്മളുടെ വീട്ടില്‍ ഉണ്ടാകണമെന്നാഗ്രഹിക്കാത്തവരും!


മുകളിലെഴുതിയനുറുങുകളുടെ ഗതി തിരിച്ചു വിടുവാന്‍ കഴിവുള്ള ഒരു വിദ്വാനെ പരിചയപ്പെടുത്തുവാനാണു്‌ ഇത്തവണ ഞാന്‍ നിങളുടെ മുന്നില്‍ ഞാന്‍ വന്നത് .നമ്മുടെ കഥയിലെ നായകന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ പിറന്ന അധികം വിദ്യയൊന്നും അഭ്യസിക്കാന്‍ ഭാഗ്യമില്ലാതെ പോയ ശ്രീ വി.ഏ.റഷീദ് ആണ്. വീട്ടിലിരിക്കുംബോളും വഴിയിലൂടെ നടക്കുംബോളും ഒക്കെ തന്നെ നാം ദിനവും അഭിമുഖീകരിക്കുന്ന പ്രശ്നങളേക്കുറിച്ചും അവയുടെ പരിഹാരങളേക്കുറിച്ചും തന്നെയായിരിക്കും റഷീദ് ചിന്തിച്ചു കൊണ്ടിരിക്കുക. പിന്നെ ഒരു പരിഹാരം കണ്ടു പിടിച്ചിട്ടേ ഊണും ഉറക്കവും ഉള്ളൂ. ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങളില്‍ പലതും നാഷനല്‍ ഇന്നോവേഷന്‍ ഫൌണ്ടേഷന്റെ അംഗീകാരം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വപ്നങള്‍ യാദാര്‍ത്ഥ്യമാക്കുവാന്‍ അവശ്യം വേണ്ട ഒന്നു മാത്രം അദ്ദേഹത്തിന്റെ കയ്യില്‍ ഇല്ല, അതായത് വൈറ്റമിന്‍ "എമ്മിന്റെ" കുറവുണ്ട് എന്നര്‍ത്ഥം(പണത്തിന്റെ.

കണ്ടുപിടിച്ച പല കാര്യങളും വളരെ ചിലവു കുറഞ രീതിയില്‍ അതിന്റെ മേന്മയുടെ പാരമ്മ്യത്തില്‍ ജനങളില്‍ എത്തിക്കണമെങ്കില്‍ ഒരു ചെറിയ വര്‍ക്ക് ഷോപ്പെങ്കിലും വേണ്ടിവരും. ലക്ഷക്കണക്കിനു രൂപ ചിലവു ചൈതു ഇങനെ ഒരു ചെറിയ വ്യവസായ സ്ഥാപനം തുറ്റങിയാല്‍ തന്റെ കണ്ടു പിടുത്തങള്‍ ജനോപകാര പ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതോടൊപ്പം ഒരു ലാഭ ദായകമായ വ്യവസായമാകുമെന്നും റഷീദിനു ഉറപ്പുണ്ട്. എന്താ നിങലുടെ കയ്യില്‍ പണമുണ്ടോ,പരീക്ഷണങള്‍ക്കു ഉതകുന്ന മനസ്സുണ്ടോ,ക്ഷമയുണ്ടോ,എങ്കില്‍ റഷീദിനോടൊപ്പം ചേര്‍ന്നു ഒരു ഇടപാടു തുടങൂ. ബുദ്ധിപരമായ പങ്ക് നിക്ഷേപിക്കാന്‍ റഷീദും തയ്യാര്‍! ആട്,മാന്‍ച്ചിയം,ചക്കക്കുരു,ടോട്ടല്‍ ഫോര്‍ മി ഇവയിലൊക്കെ നിക്ഷേപിക്കുന്നതിലും ഭേദമല്ലെ? ധാര്‍മികത,ബുദ്ധി,കഴിവ്‌ ഇവയിലൂടെയുള്ള ധനാഗമം !



ഈ പടത്തില്‍ കാണുന്നത് ഒരു വിന്‍ഡൊ ലോക്ക് ആണ്.ജനല്‍ അകത്തു നിന്നോ പുറത്തു നിന്നോ വലിച്ചോ/തള്ളിയോ അടക്കുമ്പോള്‍ ഈ ലോക്ക് തനിയെ അകത്ത് നിന്നും അടയുന്നു. ഇതുണ്ടായിരുന്നെങ്കില്‍ ആദ്യത്തെ നുറുങു കഥയിലെ സുകുമാരന്റെയും സുകുമാരിയുടേയും മൂന്നാര്‍ യാഅത്ര ആറിലാകുമായിരുന്നില്ല.സുകുമാരി പുറത്തു നിന്നു തന്നെ കൂളായി ജനലടച്ചേനെ!.



വെല്‍ഡെര്‍മാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമാണു മുകളിലെ ചിത്രത്തില്‍ കാണുന്നത്. ഈ കണ്ണട വെച്ചു വെല്‍ഡിംഗ് ചെയ്തോളൂ, ഇടക്കു വെല്‍ഡിംഗ് പീസിലേക്കു നോക്കണമെന്നിരിക്കട്ടേ വെല്‍ഡിംഗ് ഹാന്റിലില്‍ തന്നെയുള്ള ഒരു ചെറിയ സ്വിച്ച് അമര്‍ത്തുമ്പോള്‍ കറുത്ത കണ്ണട ഗ്ളാസ്സ് ഉയര്‍ന്നു മാറുന്നു. ഇനി ധൈര്യമായി നൊക്കാം.വെല്‍ഡിംഗ് തുടരണമോ സ്വിച്ച് ഒന്നു കൂടി അമര്‍ത്തി വീണ്ടും തുടര്‍ന്നോളൂ. ഇതെല്ലാം നടക്കുമ്പൊളും നിങലുടെ കണ്ണിനെ സംരക്ഷിക്കാന്‍ ഒരു സുചാലകമായ ഒരു ചില്ലു കണ്ണിനെ പൊതിഞിരിപ്പുണ്ടാവും, എന്താ പോരെ? നമ്മുടെ നുറുങ് 2 ലെ കുട്റ്റപ്പായിക്കു ഇനി വെല്‍ഡിംഗും ചെയ്യാം വഴിയില്‍ നിന്നു വള/തള കിലുക്കം കേള്‍ക്കുമ്പോള്‍ ജസ്റ്റ് സ്വിച്ചിട്ട് "ഐ ടോണിക്ക് " കണ്ണില്‍ നിറുത്തി വീണ്ടും പണി തുടരുകയും ആവാം! എന്റമ്മേ, ഈ ലോകം എത്ര സുന്ദരം(റഷീദിന്‍ കൃപയാല്‍) !

ഈ പിണ്ടി വിളക്കു എത്ര മനോഹരം! വെളിച്ചവും എത്ര കൂടുതല്‍! ഇതും റഷീദിന്റെ നമ്പറുകളില്‍ ഒന്നു മാത്രം!


മോട്ടോര്‍ ബൈക്ക് സ്ടാര്‍ട്ട് ചെയ്ത് യാത്ര തുടങുമ്പോള്‍ സ്റ്റാന്റ് ഉയര്‍ത്താന്‍ മറക്കുന്ന ഒരു മഹാനാണോ താങള്‍, വിഷമിക്കേണ്ട താങ്കള്‍ക്കായി റഷീദ് ഒരു സ്റ്റാന്റുമായി എത്തിയിട്ടുണ്ട്! സ്റ്റാന്റ് പൊങേണ്ടപ്പോള്‍ തന്നെ പൊങും അബദ്ധവശാലോ, കുട്ടികള്‍ കുസൃതി കാണീക്കുമ്പോളോ പക്ഷെ പൊങുകയുമില്ല! അയ്യോ എന്തു സുഖം,എന്തു സുഖം എന്നു തോന്നിയോ?ഇദ്ദേഹത്തിന്റെ മനസ്സില്‍ ആഡംബര ബസ്സുകളിലെ സൌകര്യങള്‍ ആകാശം മുട്ടെ ഉയര്‍ത്താനാവശ്യമായ ചില പദ്ധതികളുമുണ്ട്! പിന്നെ നിങള്‍ ഒരു ആവശ്യം പറയൂ ഉടനെ അദ്ദേഹം വേണ്ടതു ചെയ്തിരിക്കും.

ദുബായിയില്‍ വരാന്‍ പോകുന്ന രൂപം മാറുന്ന കെട്ടിടത്തെപ്പറ്റി വായിച്ചിരിക്കുമല്ലോ? പക്ഷെ ഇദ്ദേഹത്തിന്റെ സ്വപ്നത്തിലെ ഒരു സമുച്ചയം സാവധാനം ആകൃതി മാറുന്നതോടൊപ്പം താഴത്തെ നിലയില്‍ ഇപ്പോള്‍ കഴിയുന്ന ആള്‍കറങി കറങി മുകളിലെത്തുന്ന രീതിയിലാണ്.ഒരു റൂബിക്സ് ക്യൂബിലെ പോലെ രൂപം മാറുന്ന ഒരു സമുച്ചയം!
അദ്ദേഹത്തിന്റെ മറ്റൊരു ചിന്ത റോഡിലൂടെ പാഞു പോകുന്ന വാഹനങള്‍പാതയില്‍ ചെലുത്തുന്ന ഊര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന ഒരു രീതിയാണ്.ഇതു പ്രായോഗികമാക്കിയാല്‍ വളരെ അധികംഉര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു

ഈ പടം കണ്ടല്ലോ ഇതാണു നമ്മുടെ നാഴകന്‍ റഷീദ്. ഇനി ഇദ്ദെഹത്തെ നുമോദിക്കണമെന്നോ,കണ്ടുപരിചയപ്പെടണമെന്നോ,ഇദ്ദെഹത്തെ നായകനാക്കി ഒരു ഹോളിവുഡ്ഡ് സിനിമ നിര്‍മ്മിക്കണമെന്നോ ഒക്കെ തോന്നുന്നുണ്ടെങ്കില്‍ ആയിക്കോളൂ! അപ്പോ ഇനി നിങളും റഷീദും ഭായി ഭായി,പാവം- ഞാന്‍ പുറത്ത് !
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത (20-07-2009)
നിങളും ഇതു വായിച്ചതാണല്ലോ. നല്ല വാക്കുകളും പറഞു...ഒരു വിദേശ രാജ്യത്തുള്ള സഹൃദനായ ഒരു മലയാളി ശ്രീ റഷീദിന്റെ കാര്യങളെല്ലാം ഏറ്റെടുത്തു ഇപ്പോള്‍ അവര്‍ കൂട്ടായി ചില സംരംഭങള്‍ തുടങുവാന്‍ പോകുകയാണെന്നുള്ള വിവരം അദ്ദേഹം നമ്മളെ അറിയിച്ചിരിക്കുന്നു.നമ്മളുടെ എല്ലാവരുടേയും ആശംസകള്‍ ഞാന്‍ റഷീദിനും കൂട്ടുസംരംഭകനും നേര്‍ന്നു കൊള്ളുന്നു..


NOTE: Information as furnished by Rasheed. Blogger has nothing to do with the authenticity of information . Any business deal with Rasheed at your own risk and cost.You can read more on Rasheed and their business at their site only!

3 comments:

  1. അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ക്കു് എല്ലാ ആശംസകളും.

    ReplyDelete
  2. സ്വന്തമായി പാത വെട്ടിതെളിച്ചു മുന്നോട്ടു പോകുന്നവരെ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്..വളരെ നല്ല ആശയം തന്നെ.

    ഇദ്ദേഹവുമായുള്ള ഇന്റർവ്യൂ മുമ്പ് ഏഷ്യാനെറ്റിൽ കണ്ടിരുന്നു.

    റഷീദിന്റെ സംരംഭങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തട്ടെ...

    ReplyDelete
  3. ഇവരെപ്പോലെയുള്ളവരെയാണ് നാം ഉയർത്തിക്കൊണ്ടുവരേണ്ടത്...

    ReplyDelete